NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയിലെ നഗരസഭാ പദവികളിൽ തീരുമാനങ്ങളായി; മിക്കയിടങ്ങളിലും പങ്കിട്ട് ലീഗും കോൺഗ്രസും; അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ഇവരാണ്..!

മലപ്പുറം ജില്ലയിലെ നഗരസഭകളിൽ പുതിയ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ആരെല്ലാമെന്ന കാര്യത്തിൽ തീരുമാനങ്ങളായി. ജില്ലയിലെ മിക്ക നഗരസഭകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ, പൊന്നാനിയിൽ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു.

യു.ഡി.എഫ് ഭരണത്തിലുള്ള നഗരസഭകളിൽ ഭൂരിഭാഗവും മുസ്ലിം ലീഗും കോൺഗ്രസും അധികാരം പങ്കിട്ടു.

* മലപ്പുറം നഗരസഭയിൽ അഡ്വ. വി. റിനിഷ (മുസ്ലിം ലീഗ്) അധ്യക്ഷയായും ജിതേഷ് ജി. അനിൽ (കോൺഗ്രസ്) ഉപാധ്യക്ഷനായും സ്ഥാനത്തേക്ക് വന്നു.

* മഞ്ചേരിയിൽ വല്ലാഞ്ചിറ അബ്ദുൽ മജീദും (ലീഗ്) അഡ്വ. ബീന ജോസഫും (കോൺഗ്രസ്) നഗരസഭയെ നയിക്കും.

* പെരിന്തൽമണ്ണയിൽ പച്ചീരി സുരയ്യ ഫാറൂഖും എം.ബി. ഫസൽ മുഹമ്മദും സാരഥികളായി.

* നിലമ്പൂരിൽ കോൺഗ്രസിലെ പത്മിനി ഗോപിനാഥ് ചെയർപേഴ്സണായും ലീഗിലെ ഷൗക്കത്തലി കൂമഞ്ചേരി വൈസ് ചെയർമാനായും ചുമതലയിലേക്ക്.

തിരൂർ നഗരസഭയിൽ കീഴേടത്ത് ഇബ്രാഹിം ഹാജിയും സിന്ധു മംഗലശ്ശേരിയുമാണ് നേതൃത്വം നൽകുന്നത്.

* പൊന്നാനി നഗരസഭയിൽ സി.പി.ഐ.എം പ്രതിനിധികളായ സി.വി. സുധ അധ്യക്ഷയായും സി.പി. സക്കീർ ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.

* വളാഞ്ചേരിയിൽ ഹസീന വട്ടോളിയും കെ.വി. ഉണ്ണികൃഷ്ണനും സ്ഥാനങ്ങളിലേക്ക്.

* കൊണ്ടോട്ടിയിൽ യു.കെ. മമ്മതിശയും ആയിശ ബിന്ദുവും അധികാരത്തിലേക്ക്.

പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കൽ, താനൂർ എന്നീ നഗരസഭകളിൽ മുസ്ലിം ലീഗ് പ്രതിനിധികളാണ് അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങൾ പൂർണ്ണമായും പങ്കിട്ടത്.

* പരപ്പനങ്ങാടിയിൽ സുബൈദ ടീച്ചറും ഷമീം കിഴക്കിനിയകത്തും

തിരൂരങ്ങാടിയിൽ സി.പി. ഹബീബ ബഷീറും എം. അബ്ദുറഹ്‌മാൻ കുട്ടിയും തെരെഞ്ഞെടുക്കപ്പെട്ടു.

* കോട്ടക്കലിൽ കെ.കെ നാസറും പാറോളി റംല ടീച്ചറും താനൂരിൽ നസ്ല ബഷീറും എം.പി. അഷറഫും ഭരണസമിതിക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *