ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍, പ്രതി കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഫറോക്കില്‍ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഫറോക്ക് കോളേജിന് സമീപം ഇന്ന് രാവിലെയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവർ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഭർത്താവ് ജബ്ബാറിനെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതിയായ ജബ്ബാർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ലഹരിയുടെ സ്വാധീനത്തിലാണോ ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ പൊലിസ് അന്വേഷണം നടത്തിവരികയാണ്.
ദമ്പതികള്‍ക്കിടയില്‍ നേരത്തെയും തർക്കങ്ങള്‍ നിലനിന്നിരുന്നതായാണ് സൂചന. പരിക്കേറ്റ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
