തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾ മുൻകൂർ അനുമതിയില്ലാതെ നടത്തരുത്: ജില്ലാ കളക്ടർ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻറെ വിജയാഹ്ലാദ പ്രകടനങ്ങൾമൂലം ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗവും ഉണ്ടാകുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ അനുമതിയില്ലാത്ത വിജയാഘോഷ പരിപാടികൾ മലപ്പുറം ജില്ലയിൽ നാളെ (ചൊവ്വ) മുതൽ നിരോധിച്ചതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
