NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബസുകളുടെ നിയമലംഘനം: സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷ ഉറപ്പാക്കണം- മനുഷ്യാവകാശ കമ്മിഷൻ..!

സ്വകാര്യബസ് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരേ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന ശിക്ഷാനടപടി ഉറപ്പാക്കണം. ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവത്കരണ പരിപാടികൾ സംസ്ഥാന-ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കണം. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഓൺലൈൻ/ഹെൽപ്പ് ലൈൻ സംവിധാനം ശക്തിപ്പെടുത്തണം.

അപകടങ്ങളിലെ അന്വേഷണറിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. ട്രാൻസ്പോർട്ട് കമ്മിഷണർ രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണം.

ഒരു സ്വകാര്യബസിനെതിരായ പരാതി പരിഗണിക്കുമ്പോഴാണ് നിർദേശം വെച്ചത്. വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി തെറിച്ചുവീണു.

ഡ്രൈവറുടെ ലൈസൻസും കണ്ടക്ടറുടെ കണ്ടക്ടർ ലൈസൻസും ആറുമാസത്തേക്ക് അയോഗ്യമാക്കിയതായി ആർടിഒ കമ്മിഷനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *