പരപ്പനങ്ങാടിയിൽ എൽഡിഎഫ് ജനകീയ വികസനമുന്നണി ഘോഷയാത്രയും ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു
പരപ്പനങ്ങാടി : നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് ജനകീയ വികസനമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബഹുജന കൺവെൻഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എം.സിദ്ധാർത്ഥൻ അധ്യക്ഷനായിരുന്നു
മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന 46 പേരെയും ഹാരമണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൻ ജനാവലിയുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് കൺവെൻഷൻ ഹാളിലേക്ക് എത്തിച്ചത്.
മുന്നണി നേതാക്കളായ പാലക്കണ്ടി വേലായുധൻ, സെയ്ത് മുഹമ്മദ്, പി.വി.ഷംസുദീൻ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ സ്ഥാനാർത്ഥികളെ പരിചയപെടുത്തി. കൺവീനർ
തുടിശ്ശേരി കാർത്തികേയൻ സ്വാഗതവും അധികാരത്തിൽ ജയപ്രകാശ് നന്ദിയും പറഞ്ഞു.
