പരപ്പനങ്ങാടിയിൽ യുവാവ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു
പരപ്പനങ്ങാടി: തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുത്തൻകടപ്പുറത്തെ പോക്കുവിൻ്റെ പുരക്കൽ മകൻ ഇർഷാദ് (37) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 12.15 നാണ് സംഭവം. മത്സ്യതൊഴിലാളിയായ ഇർഷാദ് ലേശ്വരത്താണ് വള്ളത്തിൽ കയറുന്നത്. പണിക്ക് പോകുന്നതിനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടി കയറി അൽപം മുന്നോട്ട് പോയ ഉടനെ ഇർഷാദ് കാൽതെന്നി വീഴുകയായിരുന്നു.
പിതാവ് : ആലിമുഹമ്മദ്
മാതാവ്: ആയിശ. സഹോദരങ്ങൾ: തെസ് ലി, മുഹമ്മദ് ഹസൻ, മുഹമ്മദ് ഹുസൈൻ, തബ്ഷീറ, തെക്മില, തർളിയ.
ഖബറടക്കം തിങ്കളാഴ്ച അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
