ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ളയുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരിച്ചത്.
കഴിഞ്ഞ ഇരുപതാം തിയ്യതി ചേളാരിയിലെ വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.
വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ഭാര്യ: ഷംല
രണ്ട് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
