മുന്നിയൂരിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ദേഹത്ത് പരിക്കുകളും രക്തവും
മുന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടേഴ്സിൽ ബീഹാർ പുനിയ സ്വദേശിയായ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് ഹൈലൈറ്റ് മാളിലെ കെട്ടിട നിർമാണ തൊഴിലാളിയായ അർജുൻ ഋഷി (48) ആണ് മരിച്ചത്.
മൃതദേഹത്തിന്റെ ദേഹത്ത് പരിക്കുകളും രക്തക്കറയും ഉള്ളതിനാൽ ദുരൂഹതയുണ്ടെന്നാണ് സൂചന. ഇവർ താമസിക്കുന്ന മുറിയിലെ മറ്റ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
മരിച്ചയാളും മറ്റു തൊഴിലാളികളും തമ്മിൽ മദ്യപാനത്തിനിടെ തർക്കം ഉണ്ടായിരുന്നതായാണ് വിവരം.
ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
