തേഞ്ഞിപ്പലം ചിനക്കലങ്ങാടിയിൽ മധ്യവയസ്കൻ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ ; രണ്ടുപേർ കസ്റ്റഡിയിൽ..!
തേഞ്ഞിപ്പലം ചിനക്കലങ്ങാടിയിൽ മധ്യവയസ്കനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുല്ലശ്ശേരി മാങ്ങാട്ടുപാറയിൽ താമസിക്കുന്ന കളത്തിക്കണ്ടി നാരായണൻ എന്നവരുടെ മകൻ രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ്.
ഭാര്യ : പ്രമീള.
മക്കൾ : രമ്മ്യഷ, അഭിരാമി,
സഹോദരൻ : സജീഷ്.
