വള്ളിക്കുന്നിൽ ആകാശത്ത് പ്രകാശ വലയം : ആശങ്കയോടെ നാട്ടുകാർ
വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം ആകാശത്ത് വട്ടമിട്ട് കറങ്ങുന്ന വൃത്താകൃതിയിലുള്ള പ്രകാശ വലയം ആശ്ചര്യപ്പെട്ട് നാട്ടുകാർ. തിങ്കളാഴ്ച രാത്രിയാണ് വള്ളിക്കുന്നിൽ ആകാശത്ത് നാട്ടുകാർ ഈ പ്രതിഭാസം കാണാനിടയായത്. ചന്ദ്രൻറെ വലിപ്പത്തിലുള്ള പ്രകാശവലയം വട്ടമിട്ട് കറങ്ങുന്നത് നാട്ടുകാർക്ക് കൗതുകമായെങ്കിലും ആശങ്കയോടെയാണ് നാട്ടുകാർ ഇതിനെ നോക്കി കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പലരും കൗതുകത്തോടെ പലരും നോക്കിനിന്നു.
അത്ഭുത പ്രതിഭാസം കണ്ടതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസും സ്ഥലത്തെത്തി. ഡ്രോണ് ഉപയോഗിച്ചതായിരിക്കാമെന്നായിരുന്നു പോലീസ് പറയുന്നതെങ്കിലും വ്യക്തമായ വിവരം ലഭ്യമായില്ല. ആകാശത്തേക്ക് വേഗത്തിൽ തിരിക്കുമ്പോൾ, വൃത്താകാര പ്രകാശപാത സൃഷ്ടിക്കുന്ന സെർച്ച്ലൈറ്റുകളായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു.
വീഡിയോ കാണാം
രണ്ട് ലൈറ്റുകൾ ഉണ്ടെങ്കിൽ, അവ ഒരേ വേഗത്തിലും ഒരേ ദൂരത്തും സഞ്ചരിക്കുമ്പോൾ, തമ്മിൽ ചുറ്റി ഭ്രമണം ചെയ്യുന്ന പോലെ തോന്നുന്ന ഒരു ഭ്രമാവസ്ഥ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്. തമ്മിലുള്ള ആകർഷണബലത്താൽ ബന്ധിക്കപ്പെട്ട രണ്ട് നക്ഷത്രങ്ങളുടെ ഒരു ജോഡിയിലുണ്ടാവുന്ന ബൈനറി സ്റ്റാർ സിസ്റ്റമാവാനുള്ള സാധ്യതയുമായിരിക്കാനും സാധ്യതയും ഇതിനുണ്ട്.
അത്തരമൊരു സിസ്റ്റം ദൂരത്തിൽ നിന്ന് നോക്കുകയാണെങ്കിൽ, ആ രണ്ട് നക്ഷത്രങ്ങളും ഒരേ ദൂരം, ഒരേ വേഗത്തിൽ തമ്മിൽ ചുറ്റി ഭ്രമണം ചെയ്യുന്ന രണ്ട് വ്യത്യസ്ത വെളിച്ചംക്കൊണ്ടുള്ള ബിന്ദുക്കളായി കാണപ്പെടാറുണ്ട്.
