സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവിനെ കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.


വിദ്യാര്‍ഥിനിക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസേജുകളും അയച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാറിനെ (29) കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഇയാൾ സന്ദേശം അയച്ചിരുന്നത്.
കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ച് സുഹൃത്താവും. ശേഷം ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും അല്ലാതെയും വാട്സാപ്പ് വഴിയും ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശങ്ങളോട് കൂടിയ സന്ദേശങ്ങളും അയക്കുകയും ചെയ്യുകയായിരുന്നു.
ഇയാളിൽ നിന്ന് സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തു. ഇയാൾക്കെതിരെ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലും തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടക്കം സമാനമായ നിരവധി പരാതികളുള്ളതായി പോലീസ് അറിയിച്ചു.