NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽ നിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം..!

വണ്ടൂർ വാണിയമ്പലത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാനുള്ള ഒരുക്കത്തിൽ കാർ കഴുകുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ദാരുണാന്ത്യം.

32 വയസ്സുകാരനായ മുരളീകൃഷ്ണൻ ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്.

വീട്ടിൽ പ്രഷർ പമ്പും മോട്ടോറും ഉപയോഗിച്ച് കാർ കഴുകുന്നതിനിടെയാണ് അപകടം. നിലവിളി കേട്ട് വീട്ടുകാര്‍ നോക്കിയപ്പഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. ​മുരളീകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നനഞ്ഞ സാഹചര്യത്തിൽ വൈദ്യുതിയുമായി സമ്പർക്കമുണ്ടായത് വൈദ്യുതാഘാതത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതാണ് മരണത്തിനു കാരണമായത്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *