എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി


മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജിയിൽ പരിശീലനം നൽകി.
പരിശീലനത്തിന്റെ ഉദ്ഘാടനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് തവനൂർ സെന്റർ ഹെഡ് എം.വൈഷ്ണവ് നിർവഹിച്ചു.
ട്രെയിനർ യഹ്‌യ മാലിക് പരിശീലനത്തിന് നേതൃത്വം നൽകി.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തന രീതികൾ, സുരക്ഷ മാനദണ്ഡങ്ങൾ, ബാറ്ററി ടെക്നോളജി, ചാർജിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.
അസാപ് കേരളയുടെ നേതൃത്വത്തിൽ പുതിയ തലമുറയുടെ ഗതാഗത സാങ്കേതിക വിദ്യകൾ ഉദ്യോഗസ്ഥർക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.