മകനോടൊപ്പം ബൈക്കിൽ യാത്രക്കിടെ നായ കുറുകെ ചാടി; യുവതിക്ക് ദാരുണാന്ത്യം; മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു..!


നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന (40) ആണ് മരിച്ചത്.
അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സലീനയും മകനും ബന്ധുവീട്ടില്‍ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.
അപകടത്തില്‍ സലീനയ്ക്ക് ഗുരുതരമായ പരിക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിസയിലിരിക്കെ ഇന്ന് മരണപ്പെട്ടു.
വലിയരീതിയില്‍ തെരുവുനായ ശല്യം അനുഭവിക്കുന്ന ഒരു പ്രദേശമാണിത്. മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. വ്യാപാരി വ്യവസായികളും പ്രദേശവാസികളുമുള്‍പ്പെടെയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ വേണ്ട നടപടി ഉണ്ടായില്ല.