വിമാനത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ


തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറിയത്.
ബുധനാഴ്ച രാത്രി 7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
വിമാനത്തിൽ പുകവലിച്ചതിനെ തുടർന്ന് അലാറാം മുഴങ്ങിയിരുന്നു.
തുടർന്ന് വിമാനമെത്തിയശേഷം ജീവനക്കാരുടെ പരാതിയെ തുടർന്ന് സുരക്ഷാസേന തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.