NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയോജനങ്ങൾക്ക് ഓണക്കോടിയും ഭക്ഷണകിറ്റും നൽകി പരപ്പനങ്ങാടി എസ്.എൻ.എം. എച്ച്.എസ്എസ്. വിദ്യാർഥികൾ 

പരപ്പനങ്ങാടി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ‘ഓണക്കോടി സ്നേഹക്കോടി’ എന്ന പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി സൂപ്പികുട്ടിനഹ മെമ്മോറിയൽ സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വയോജനങ്ങൾക്ക് ഓണക്കോടിയും ഭക്ഷണകിറ്റും വീടുകളിലെത്തി വിതരണം ചെയ്തു.

കുട്ടികളിൽ നന്മയും അനുകമ്പയും സ്നേഹവും വളർത്തുന്ന ഈ പ്രവർത്തനത്തിലൂടെ നിരാലംബരായ മുപ്പത്തിയഞ്ചോളം വ്യക്തികൾക്ക് സഹായകമായി. പിടിഎ പ്രസിഡന്റ് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ എ. ജാസ്മിൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷക്കീല, ജൈസൽ, ലബീബ്, ഷെഫീക്ക, ജാസ്മിൻ, റൂബി, അശ്വതി, സഫിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *