വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി രണ്ട് യുവതികൾ


റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ.
ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന.
അതേസമയം ഒളിവിൽ പോയ വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിലാണ് വേടൻ ഒളിവിൽ പോയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണ് വിവരം.
പരാതിക്കാരായ രണ്ട് യുവതികളും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു.
2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി.