ബ്രോസ്റ്റ് മെഷീനില്‍ നിന്നും ഷോക്കേറ്റു; ജിദ്ദയില്‍ വണ്ടൂർ സ്വദേശിയായ യുവാവ് മരിച്ചു…!


സൗദിയിൽ ജിദ്ദയിലെ ഹറാസാത്തിലുള്ള ഒരു ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) എന്നയാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇവർ ജോലി ചെയ്യുന്ന ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് സലീമിന് ഷോക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ സഹ്‌ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.