NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാർഥിനി പേ വിഷബാധയേറ്റു മരിച്ച സംഭവം: സംസ്ഥാന നോഡല്‍ ഓഫീസര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു

തിരൂരങ്ങാടി : വാക്സിൻ എടുത്തിട്ടും വിദ്യാർഥിനി പേവിഷ ബാധയേറ്റു മരിച്ച സംഭവത്തെ തുടർന്ന് റേബീസ് സംസ്ഥാന നോഡൽ ഓഫിസർ ഡോ.എസ്. ഹരികുമാർ താലൂക്ക് ആശുപ്രതിയിൽ സന്ദർശനം നടത്തി.
അറ്റൻഡർ മുതൽ ഡോക്ടർമാർ വരെയുള്ളവർക്ക് പരിശീലനം നൽകാൻ നോഡൽ ഓഫിസർ നിർദേശം നൽകി. തെരുവ് നായയുടെ അക്രമത്തിൽ പരുക്കേറ്റ് എത്തുന്നവർക്ക് ചികിത്സ നൽകുന്നതിന്റെ ഭാഗമായി മുറിവേറ്റ ഭാഗങ്ങൾ കഴുകുന്നത് പ്രധാനമാണ്. ഇത് ചെയ്യുന്നതിന്റെ പരിശീലനവും അതോടൊപ്പം ആശുപത്രിയിൽ അതിനുള്ള സൗകര്യവും ഒരുക്കാനും നിർദേശം നൽകി.
വാക്സിൻ ശേഖരത്തിന്റെ കണക്കും പരിശോധിച്ചു. വിഷബാധയേറ്റു മരിച്ച കുട്ടിക്ക് ഐഡിആർവി താലൂക്ക് ആശു പ്രതിയിൽ നിന്നാണ് നൽകിയത്, ഇമ്യൂണോ ഗ്ലോബുലിൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഇത് കടിയേറ്റ ഉടനെ നൽകേണ്ടതാണ്.
എന്നാൽ, ജീവനക്കാരുടെ പരിചയക്കുറവ്, ആശുപത്രിയിലെ സൗകര്യകുറവ് തുടങ്ങിയവ കാരണം ഇമ്യൂണോ ഗ്ലോബുലിൻ നൽകാതെ റഫർ ചെയ്യുകയാണ് പലപ്പോഴും  ചെയ്യുന്നതെന്നും ഇതിനാലാണ് എല്ലാവർക്കും പരിശീലനം നൽകാൻ നിർദേശിച്ചതെന്നും ഡോ.എസ്.ഹരികുമാർ
പറഞ്ഞു.
പെരുവള്ളൂർ സിഎച്ച്സിയിലും അദ്ദേഹം സന്ദർശനം നടത്തി. പെരുവള്ളൂർ സ്വദേശിനിയായ കുട്ടിയാണ് തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റു മരിച്ചത്. തെരുവു നായയുടെ കടിയേറ്റ കുട്ടിയെ ആദ്യം താലൂക്ക്

ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. ഇവിടെ നിന്ന് ആദ്യ വാക്സിൻ എടുത്ത ശേഷം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *