ഒന്നര വയസുള്ള അനിയത്തിയെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം


തിരുവനന്തപുരത്ത് ഒന്നര വയസുള്ള അനിയത്തിയെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്.
രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
ഒന്നര വയസുകാരിയായ അനിയത്തിയെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു.
ഇതിനിടയിലാണ് അപകടം.
അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.