പരപ്പനങ്ങാടിയിൽ വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി.


പരപ്പനങ്ങാടി : വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ യുവതിയെ കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ 24 കാരിയാണ് കാമുകനൊപ്പം പോയത്.
വ്യാഴാഴ്ച വിവാഹം കഴിഞ്ഞ് വെള്ളിയാഴ്ച ഭർത്താവിൻ്റെ കൂടെ വിരുന്നിന് പോയി വരുന്നതിനിടെ പുത്തരിക്കൽ വെച്ച് സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് യുവതി കാർ നിർത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് കാറിൽ നിന്ന് ഇറങ്ങിയ യുവതി അവിടെ കാത്തിരുന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
പരപ്പനങ്ങാടി പോലീസിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ താനൂരിലുള്ള കാമുകന്റെ വീട്ടിൽ നിന്നും കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോവുകയായണെന്ന് അറിയിച്ചതിനെ തുടർന്ന് കാമുകനൊപ്പം വിട്ടയച്ചു.