NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി നഗരസഭയിലേക്ക് മാർച്ച് നടത്തി കർഷകസംഘം 

പരപ്പനങ്ങാടി : വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി  നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
നഗരസഭയിലെ വാലൻതോട് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിച്ച് ആഴവും വീതിയും കുട്ടി നായടിക്കുളത്തിലെത്തിക്കുക, അവിടെ നിന്ന് പുതിയ കനാൽ നിർമ്മിച്ച് വെള്ളം പുരപ്പുഴയിലേക്ക് ഒഴുക്കി വിടുക, തണ്ടാണിപ്പുഴ, മുണ്ടിലതോട് എന്നിവ സർവ്വെ ചെയ്ത് കയ്യേറ്റം ഒഴിപ്പിക്കുക.  ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുത്ത് ആഴവും വീതിയും കൂട്ടി വെളത്തിന് സുഗമമായി ഒഴുക്കുന്നതിനുള്ള സാഹചര്യമൊരുക്കുക.
കൽപ്പുഴയിലെ ചെളിയും, മണലും, ചണ്ടിയും നീക്കി കൂടുതൽ വെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി ഉണ്ടാക്കുക, നെടുവ പിഴാരിക്കൽ പടിഞ്ഞാറ് ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം കൊടപ്പാളിയിൽ കൾവെർട്ടും, ഡ്രൈനേജും നിർമ്മിച്ച് കടലിലേക്ക് ഒഴുക്കി വിടുക, പരപ്പനങ്ങാടി പുത്തൻപിടിക വഴി കളിക്കാവ് ഡ്രൈനേജിലൂടെ വരുന്ന വെള്ളം റെയിൽവെ ലൈനിന് കിഴക്കു ഭാഗത്തേക്ക് പ്രവേശിപ്പിക്കാതെ ഗതിമാറ്റി പൂരപ്പുഴയിലേക്കും, കടലിലേക്കും ഒഴുക്കി വിടുക എന്നീ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി മാർച്ച്  ഉദ്ഘാടനം ചെയ്തു.
കർഷക സംഘം വില്ലേജ് പ്രസിഡൻ്റ് പി.പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെൻ്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, കെഎസ്കെടിയു നേതാക്കളായ ജയപ്രകാശ് അധികാരത്തിൽ, എൻ.എം. ഷമേജ് എന്നിവർ സംസാരിച്ചു.
കർഷക സംഘം ഏരിയ ട്രഷറർ സി. തുളസിദാസൻ സ്വാഗതവും, നെടുവ വില്ലേജ് സെക്രട്ടറി റാഫി ചപ്പങ്ങത്തിൽ നന്ദിയും പറഞ്ഞു.
 പ്രകടനത്തിന് എ.പി രാമകൃഷ്ണൻ, കെ. പ്രഭാകരൻ, ഷാജി നഹ, കെ.സി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!