NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.പി.ഐ തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു: വഖഫ് വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കണം : പി പി സുനീർ എം.പി.

1 min read
എടരിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വഖഫ് ഭേദഗതി വിഷയത്തിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യക്തത വരുത്തേണ്ടത് അവരുടെ ബാധ്യതയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി സുനീർ എം.പി.
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ- ഭരണാഘടനാ വിരുദ്ധതയെ ശക്തമായി എതിർക്കാനുള്ള സാഹചര്യങ്ങളിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന മൗനം ഭൂഷണമല്ല,  ബിജെപി വിരുദ്ധത മുദ്രാവാക്യമാക്കി കേരളത്തിൽ നിന്ന് വിജയിച്ചുപോയ പ്രിയങ്കഗാന്ധി വോട്ടെടുപ്പ് ദിവസം പാർലമെന്റ് ഹാളിൽ ഹാജറാകാത്തതും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൗനം ഭുജിക്കുന്നതും ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന വഞ്ചനയാണ്, സി.പി.ഐ അടക്കം പലരും വഖഫ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച് ഹർജി നൽകിയിട്ടും കോൺഗ്രസ്‌ അതിനു തയ്യാറാകാത്തത് ശരിയല്ലെന്നും പി പി സുനീർ എം.പി. പറഞ്ഞു,
എടരിക്കോട് കെ.കെ. ബാബുരാജ് നഗറിൽ നടന്ന സി.പി.ഐ തിരുരങ്ങാടി മണ്ഡലം  സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ മുതിർന്ന സി.പി.ഐ നേതാവ് പ്രൊഫസർ ഇ.പി. മുഹമ്മദാലി സമ്മേളന നഗരിയിൽ പതാക ഉയർത്തി.
സിപിഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജിത് കൊളാടി, ഇ. സൈതലവി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എച്ച്. നൗഷാദ് ജില്ലാ കമ്മിറ്റി അംഗം  നിയാസ് പുളിക്കലകത്ത്, ജി. സുരേഷ് കുമാർ, കേരള മഹിളാ സംഘം ജില്ലാ പ്രസിഡണ്ട് കെ. സുലോചന തുടങ്ങിയവർ സംബന്ധിച്ചു.
 എടരിക്കോട് സ്പിന്നിംഗ് മിൽ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് സമ്മേളനം  ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി സി സോൺ  കലാതിലകവും സ്റ്റാർ സിംഗർ സീസൺ 10 താരവുമായ തീർത്ഥ സത്യനെ സമ്മേളനം ആദരിച്ചു.
സി. ദിവാകരൻ, നൗഫൽ സി.പി, കെ ജ്യോതി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം ചെയർമാൻ എം. വിനോദ് സ്വാഗതവും കൺവീനർ ദിവാകരൻ നന്ദിയും പറഞ്ഞു.
 പുതുതായി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. മൊയ്തീൻകോയയെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!