പ്രവാസി ലീഗ് പെരുന്നാൾ സന്തോഷം; റിലീഫ് വിതരണം നടത്തി.


തിരൂരങ്ങാടി : പ്രവാസി ലീഗ് തലപ്പാറ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് പെരുന്നാൾ സന്തോഷം, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
തിരിച്ചുവന്ന പ്രവാസികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പെരുന്നാൾ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് ലത്തീഫ് കാളികണ്ടം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി പി. കുഞ്ഞോൻ, മലേഷ്യൻ കെഎംസിസി വൈസ് പ്രസിഡണ്ട് ഇ.ടി.എം തലപ്പാറ, പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറി കെ.കെ. മുസ്തഫ, ഇ. അബൂബക്കർ. ഫിറോസ് കൈതടത്ത്, കെ.എം. മുസ്തഫ, പൂക്കാടൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.