പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിച്ച ഉല്ലാസ യാത്രയിൽ അവശത മറന്ന് വയോജനങ്ങൾ


പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ പരിധിയിലെ 500 ഓളം വയോജനങ്ങളെ പങ്കെടുപ്പിച്ച് നഗരസഭാ ഭരണസമിതി സംഘടിപ്പിച്ച ഉല്ലാസ യാത്രയിൽ അവശത മറന്ന് വയോജനങ്ങൾ. നഗരസഭയുടെ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്കായി ഉൾപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
ഒമ്പത് ബസുകളിലായാണ് ഒരുദിവസം നീണ്ട യാത്ര. വാർദ്ധക്യത്തിന്റെ അവശതയിലും പാടിയും പറഞ്ഞും ഇവർ യാത്ര വർണ്ണാഭമാക്കി. സമപ്രായക്കാരായ വയോധികരുടെ ഒരുമിച്ചുള്ള യാത്രയിൽ പഴയ കാല ഓർമകൾ പങ്കുവെച്ചു.
നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, കൗൺസിലർമാർ,
അംഗനവാടി ടീച്ചർമാർ, വായോമിത്രം ഡോക്ടർ, മെഡിക്കൽ സ്റ്റാഫുകൾ എന്നിവരും യാത്രയെ അനുഗമിച്ചു.
അംഗനവാടി ടീച്ചർമാർ, വായോമിത്രം ഡോക്ടർ, മെഡിക്കൽ സ്റ്റാഫുകൾ എന്നിവരും യാത്രയെ അനുഗമിച്ചു.
നഗരസഭാ ചെയർമാൻ പി.പി ഷാഹുൽഹമീദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഉപാധ്യക്ഷ ബി.പി. ഷാഹിദ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.പി മുഹ്സിന, ഖൈറുന്നീസ താഹിർ, സീനത്ത് ആലിബാപ്പു, വി.കെ. സുഹറ, സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ കെ. ഷഹർബാനു, പി വി മുസ്തഫ, ബേബി അച്യുതൻ, കെ.സി. നാസർ, റസാഖ് തലക്കലകത്ത്, കോയ ഹാജിയാരകത്ത്, ടി.ആർ. റസാഖ്, അസീസ് കൂളത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ ജോസഫ്, വായോമിത്രം കോർഡിനേറ്റർ അസീസ്,
സംഘടക സമിതി അംഗങ്ങളായ പാലക്കണ്ടി വേലായുധൻ, ദേവദാസ് എന്നിവർ പങ്കെടുത്തു.