സർക്കാറിൻ്റെ നികുതി കൊള്ളക്കും ജനദ്രോഹ ബജറ്റിനെതിരെ; വില്ലേജ് ഓഫീസ്സുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.


പരപ്പനങ്ങാടി : സംസ്ഥാന സർക്കാറിൻ്റെ നികുതി കൊള്ളക്കെതിരെ പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഖാദർ അധ്യക്ഷ വഹിച്ചു. ധർണ്ണ സമരത്തിൽ, മുൻസിപ്പൽ കൗൺസിലർ പി.വി. മുസ്തഫ, കെ.കെ.ഗംഗാധരൻ, ബാലഗോപാലൻ, എം. അനീഷ് കുമാർ, ഒ. രാമകൃഷ്ണൻ, കെ. അബ്ദുൾ ഗഫൂർ, പി.എ. ലത്തീഫ്, പാലക്കൽ ഷാജി, കെ.എം. ഭരതൻ, രാകേഷ്, ഷുഹൈബ് പരപ്പനങ്ങാടി, ടി.വി. സുചിത്രൻ, മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ബി.പി. ഷാഹിദ, സി ബാലഗോപാലൻ, യു.വി സുരേന്ദ്രൻ, കെ.പി. കോയ സിദ്ദിഖ് ,നാസർ ജമാൽ എന്നിവ സംസാരിച്ചു.
===============================
പരപ്പനങ്ങാടി : നെടുവ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുവ വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി ഒ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ കെ പി ഷാജഹാൻ, എൻ.പി. ഹംസക്കോയ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. വേലായുധൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.സി. ഷഫീഖ്, കാട്ടുങ്ങൽ മുഹമ്മദ്കുട്ടി, ലത്തീഫ് പാലത്തിങ്ങൽ, പാണ്ടി അലി, സി.പി. ഹംസക്കോയ, റഫീഖ് കൈറ്റാല, അബ്ദു ചെങ്ങാടൻ, കാട്ടിൽ ഉണ്ണി, കിഴക്കിനകത്ത് റഷീദ്, അഫ്ളാൽ, സുനിൽ വാക്കയിൽ, ഖാദർ മച്ചിഞ്ചേരി, മൊയ്തീൻ, ഉണ്ണികൃഷ്ണൻ പടിക്കപ്പുറത്ത്, നൗഫൽ പുത്തരിക്കൽ, അമീർ പരപ്പനങ്ങാടി,ഷെഫീഖ് പുത്തരിക്കൽ എന്നിവർ പ്രസംഗിച്ചു.
===============================
വള്ളിക്കുന്ന് : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ വള്ളിക്കുന്ന് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി. വൈ.പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് പി. വീരേന്ദ്രകുമാർ, ടി. കൃഷ്ണകുമാർ, എ.അസീസ്, പി.ശിവദാസൻ, എ. പ്രഭകുമാർ, എം. അശോകൻ, വി.സുധീർ കുമാർ, ടി.വിനോദ്കുമാർ, എ.മുസ്തഫ, പി.ലാൽജിത് എന്നിവർ സംസാരിച്ചു. ടി. ഹരിദാസൻ , പി.മോഹൻദാസ്, പി.കൃഷ്ണൻ കുട്ടി, അബ്ദുൽ അസീസ് അച്ചമ്പാട്ട്, ടി. പുരുഷു, പി.മണി കണ്ടൻ, ഉണ്ണികൃഷ്ണൻ നായർ, കെ.എസ്, ഉണ്ണികൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
===============================
അരിയല്ലൂർ : ഭൂനികുതി വർദ്ധനവിനെതിരെ അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് ധർണ്ണ കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോശി പി തോമസ് അധ്യക്ഷത വഹിച്ചു. എൻ.പി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. കാരിയിൽ മനോഹരൻ, കുഴിക്കാട്ടിൽ രാജൻ എന്നിവർ പ്രസംഗിച്ചു. കാരികുട്ടി മൂച്ചിക്കൽ, കെ. മോഹൻരാജ്, വി.വി. രാജൻ, സെയ്താലിക്കുട്ടി, പ്രതീഷ് പാറോൾ, കേശവദാസ്, എൻ.പി. ആത്മാറാം, സി. വിജയൻ, ശിവദാസൻ വെള്ളത്തൂർ, എം.കെ. പവിത്രൻ എന്നിവർ നേതൃത്വം നൽകി.