താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന് മരിച്ചു.


മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന് മരിച്ചു.
നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന് മുഹമ്മദ് ശാദുലിയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു.
കുട്ടിയുടെ അമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.