NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ, അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ്

പാറശ്ശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻ കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു. വിധികേട്ട് ഒരുപ്രതികരണവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ നിന്നത്. അതേസമയം അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. 586 പേജുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്.

കോടതിയുടെ വിധിന്യായം

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതിരിക്കാനാണെന്നും കോടതി പറഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. 48 സാഹചര്യത്തെളിവുകൾ ഗ്രീഷ്മക്കെതിരെ ഉണ്ട്. ഘട്ടം ഘട്ടമായാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. സ്നേഹബന്ധം തുടരുമ്പോഴാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നത്. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ നൽകരുതെന്ന നിയമം ഇല്ലെന്നും കോടതി പറഞ്ഞു.

വിധി പ്രസ്താവത്തിന് മുൻപ് കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. അന്വേഷണം സമർത്ഥമായി പൊലീസ് നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ഗ്രീഷ്മക്കെതിരായ വധശ്രമം തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഷാരോണിന്റെ കുടുംബത്തെയും കോടതി വിളിപ്പിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും വിധിപ്രസ്താവത്തിൽ പറയുന്നു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല. യാതൊരു പ്രകോപനവുമില്ലാത്ത കൊലപാതകം. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല.

 

കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എം എ ബഷീർ ആണ് കേസിൽ നാളെ വിധി പറഞ്ഞത്. അതേസമയം മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

 

കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.

കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു. 2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

 

കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയുമായിരുന്നു.

 

തിരികെ വീട്ടിൽ എത്തിയ ഷാരോൺ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരിക്കുന്നത്. മരണമൊഴിയിലാണ് ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിനോട് പറയുന്നത്.

 

എന്നാൽ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താൻ ശ്രമിക്കില്ലെന്നും ഷാരോൺ കൂട്ടി ചേർത്തു. കുറ്റം തെളിഞ്ഞതോടെ ഗ്രീഷ്മയും തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതികളായി.

 

Leave a Reply

Your email address will not be published. Required fields are marked *