ചെമ്മാട് ദാറുൽ ഹുദക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

തിരൂരങ്ങാടി ; ചെമ്മാട് ദാറുൽ ഹുദക്ക് സമീപം വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. വൈകീട്ട് 5.15 ഓടെയാണ് അപകടം.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.