പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്കൂൾ: ആഗോള പൂർവവിദ്യാർഥി സംഗമവും വാർഷികവും ശനിയാഴ്ച മുതൽ
1 min read

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്കൂൾ ആഗോള പൂർവവിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും ജനുവരി 11, 12 ശനി, ഞായർ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അത്യാധുനിക സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകളടങ്ങിയ മൂന്ന് നില കെട്ടിടവും വിദ്യാർത്ഥികൾക്കായി സമർപ്പിക്കും.
സ്കൂൾ വികസനം ജനകീയമാക്കി സംസ്ഥാനത്തെ ഏറ്റവും നിലവാരമുള്ള വിദ്യാലയമാക്കി മാറ്റുക, പഠനസൗകര്യങ്ങൾ വർധിപ്പിക്കാനും സൗന്ദര്യവൽക്കരണത്തിനും സഹകരണം തേടുക, പഠനനിലവാരം ഉയർത്താനും സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവിജീവിതത്തിന് കൃത്യമായ ഗൈഡൻസ് നൽകാൻ സെല്ല് രൂപീകരിക്കുക, ആരോഗ്യക്ഷമത വർധിപ്പിക്കാനും കായിക മൽസരങ്ങളിൽ വിദ്യാർത്ഥികളെ യോഗ്യരാക്കാനും പദ്ധതികളാവിഷ്കരിക്കുക, വിദ്യാർത്ഥി-അധ്യാപക-രക്ഷാകർതൃബന്ധം ദൃഢമാക്കി സ്കൂൾ പ്രവർത്തനം കാര്യക്ഷമമാക്കുക, സാമൂഹിക-പ്രാദേശിക ബന്ധങ്ങളിലൂടെ സ്കൂൾ സാഹചര്യം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യങ്ങളാണ്.
ജനുവരി 11 ന് വൈകുന്നേരം 4 മണിക്ക് വാർഷികാഘോഷം പൂർവ്വ വിദ്യാർത്ഥി കൂടിയായ പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉൽഘാടനം ചെയ്യും. പി.ടി.എ. പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. മുൻവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സുവനീർ പ്രകാശനം നിർവഹിക്കും. സ്കൂൾ മാനേജർ അശ്റഫ് കുഞ്ഞാവാസ് ഏറ്റുവാങ്ങും. കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തും.
എഡിറ്റർ വിനയൻ പാറോൾ സുവനീർ പരിചയപ്പെടുത്തും. മുൻസിപ്പൽ കൗൺസിലർ ഫൗസിയ സിറാജ്, പി.ടി എ വൈസ് പ്രസിഡണ്ട് ശബ്ന മജീദ്, പ്രിൻസിപ്പാൾ ജാസ്മിൻ എ, ഹെഡ്മിസ്ട്രസ് ബെല്ലാ ജോസ്, ഡെപ്യൂട്ടി എച്ച്.എം. പി.ബി അജ്ഞലി, മാനേജ്മെന്റ് ഭാരവാഹികളായ പി.അബ്ദുൽ ലത്തീഫ് മദനി, സുബൈർ കെ ആർ എസ്, മുഹ്യുദ്ദീൻ മദനി, പി.കെ മുഹമ്മദ് ജമാൽ, മുഹമ്മദലി മാസ്റ്റർ, ഹമീദ് നഹ, മുഹമ്മദ് കുട്ടികാട്ടുങ്ങൽ, മലബാർ ബാവ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ദാമോദരൻ, കെ മുജീബ് പ്രസംഗിക്കും.
ജനുവരി 12 ന് രാവിലെ ഗുരുവന്ദനം എഴുത്തുകാരൻ പി സുരേന്ദ്രൻ ഉൽഘാടനം ചെയ്യും. പി. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷതവഹിക്കും. പൂർവവിദ്യാർത്ഥിയായ തൃശൂർ സിവിൽ ജഡ്ജി യഹയ മുഖ്യാഥിതിയാകും. വൈകുന്നേരം 4 മണിക്ക് ആഗോള വിദ്യാർത്ഥി സംഗമവും പുതിയ ബഹുനില കെട്ടിടവും കേരള കായിക, വഖഫ്, ഹജ്, റെയിൽവേ മന്ത്രി വി അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്യും. കെ.പി.എ. മജീദ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ആംഫി തിയേറ്റർ ഉൽഘാടനവും അദ്ദേഹം നിർവഹിക്കും. മുൻസിപ്പൽ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.
പി.കെ അബ്ദുറബ്ബ്, നിയാസ് പുളിക്കലകത്ത്, അലി തെക്കേപ്പാട്ട്, വി.പി ഖാദർ, രാജുട്ടി, ഗിരീഷ് തോട്ടത്തിൽ, സജിത്, അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട്, പി.ഒ അഹ്മദ് റാഫി, പി. അബ്ദുല്ലത്തീഫ് മദനി, സുബൈർ കെ.ആർഎസ്, ടി. സതീഷൻ, എൻ. അബ്ദുസലാം നൗഫൽ ഇല്ല്യൻ, ഇ.ഒ. അൻവർ, ഇ.ഒ. ഫൈസൽ, ഫൈസൽ മാസ്റ്റർ പുളിക്കലകത്ത്, ഫൈസൽ ഹാജി പുളിക്കലകത്ത്, പ്രിൻസിപ്പാൾ ജാസ്മിൻ എ, ബെല്ലാ ജോസ്, അജ്ഞലി പി.ബി, ഇർഷാദ് ഓടക്കൽ, നൗഷാദ് ചോനാരി, യു. കുഞ്ഞാലി, ദാമോദരൻ, മുജീബ് കെ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ അഷറഫ് കുഞ്ഞവാസ്, അബ്ദുൽ ലത്തീഫ് തേക്കെപാട്ട്, അബ്ദുൽ ലത്തീഫ് മദനി, ജാസ്മിൻ എ, ഫൈസൽ ഇ ഒ, ഇർഷാദ് ഓടക്കൽ, ദാമോദരൻ കെ പി, റമീസ് നഹ, ഇർഷാദ് ഇ കെ എന്നിവർ സംസാരിച്ചു.