NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

‘ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’. സുഹൃത്ത് തമാശ പറയുകയാണെന്ന് കരുതിയാണ് യുവാവ് അത് കഴിച്ചത്. എന്നാൽ പിന്നീടാണ് കളി കാര്യമായത്. സുഹൃത്ത് നൽകിയ ബീഫിൽ ശരിക്കും എലിവിഷം ചേർത്തിട്ടുണ്ടായിരുന്നു.

കോഴിക്കോട് വടകരയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. എന്നാൽ പിന്നാലെ നിധീഷിൻറെ ആരോഗ്യാവസ്ഥ മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തില്‍ നിധീഷിന്റെ സുഹൃത്തായ മഹേഷിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!