ഷോക്കടിപ്പിച്ചു വൈദ്യുതി നിരക്ക് ; യൂണിറ്റിന് 16 പൈസ കൂട്ടി; അടുത്തവർഷം മുതൽ യൂണിറ്റിന് 12 പൈസ കൂട്ടും..!


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർധനയില്ല. നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. വർധന ബിപിഎൽ വിഭാഗത്തിനും ബാധകം.
2025-2026 വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടും. 2026-27ൽ നിരക്ക് വർധനയില്ല. ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ 10% കുറവ്. കൃഷി ആവശ്യത്തിന് യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പകൽസമയം 10% കുറവ് വരുത്തി. സോളാർ വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്താണ് തീരുമാനം. സമ്മർ താരിഫ് ഇല്ല. മീറ്റർ വാടക വർധിപ്പിച്ചില്ല.
2017ൽ കൂട്ടിയത് 30 പൈസ- 4.77 %, 2019ൽ കൂട്ടിയത് 40 പൈസ. 7.32 %, 2022ൽ കൂട്ടിയത് 40 പൈസ- 6.59 %, 2023ൽ കൂട്ടിയത് 24 പൈസ- 03%വുമായിരുന്നു വർധന. നിലവിലേത് ചെറിയ വർധനയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ന്യായീകരിച്ചു.
വൈദ്യുതി നിരക്ക് വർധന ദോഷമാണ്. പക്ഷേ നിരക്ക് കൂട്ടാതെ നിവൃത്തിയില്ല. ചെറുകിട വ്യവസായങ്ങൾക്ക് നിരക്ക് കുറച്ചു. ഇവർക്ക് നിരക്ക് 10 ശതമാനം കുറയും. 97 കോളനികളിൽ ഇനിയും വൈദ്യുതി എത്തിക്കാനുണ്ട്. മലബാറിൽ വൈദ്യുതി വികസനം നടപ്പാക്കണം. പിടിച്ചു നിൽക്കാനാണ് നിരക്ക് വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.