മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
1 min read
പ്രതീകാത്മക ചിത്രം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്. ഇവർ കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്ക് വന്നതായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. രാവിലെ മുലപ്പാല്‍കൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയതായിരുന്നു. കുറച്ചു നേരം കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.