NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.

പരപ്പനങ്ങാടി : കവചം തീർക്കാം ലഹരിക്കെതിരെ എന്ന സന്ദേശത്തിൽ പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കെട്ടുങ്ങൽ ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണ കാമ്പയിൻ  നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗണ്‍സിലർ ടി റസാഖ് അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ബിജു, കോസ്റ്റൽ സിവിൽ പോലീസ് ഓഫീസർ മോഹനൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ്, പി.ടി.എ പ്രസിഡന്റ് ലതീഫ് തെക്കേപ്പാട്ട്, പ്രഥമാധ്യാപിക കെ. ബെല്ലാജോസ്, ഡെപ്യൂട്ടി എച്ച്.എം. അഞ്ജലി, സി. മുജീബ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ യു. കുഞ്ഞാലി, ഇ.ഒ. ഫൈസൽ, സിൻസ, ജൈസൽ, രഹന, മുനീറ, നജ്മുന്നിസ, സജീന, അക്ബർ, സഫ്വാൻ, അശ്വിൻ, മിർഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.