കൊടിഞ്ഞിയിൽ നിന്നും ക്ലാസ്സിന് പോയ 21 കാരിയെ കാണാനില്ലെന്ന് പരാതി.


തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയിൽ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി.
കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടിൽ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
21 കാരിയായ നവ്യ ബുധനാഴ്ച രാവിലെ 9.30 ന് ചെമ്മാട് ഫാഷൻഡിസൈനിംഗ് ക്ലാസ്സിനാണെന്ന് പറഞ്ഞ് കൊടിഞ്ഞിയിലെ വീട്ടിൽ നിന്നും പോയതാണ്. ശേഷം ഇതുവരെയായി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. പിതാവ് പട്ടയത്ത് വീട്ടിൽ വേലായുധൻ നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.