‘കരിപ്പൂര്‍ വഴി കള്ളക്കടത്തിന് പിടിയിലായത് ഭൂരിഭാഗവും മുസ്‌ലിങ്ങള്‍, ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ കടത്ത് നടത്തി’; കെ.ടി.ജലീല്‍..!


കരിപ്പൂർ വഴി കള്ളക്കടത്ത് നടത്തിയതിന് പിടിയിലായതില്‍ ഭൂരിഭാഗം പേരും മൂസ്ലിം സമുദായത്തിലുള്ളവരാണെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ കടത്ത് നടത്തിയിട്ടുണ്ടെന്നും കെടി ജലീല്‍.
കള്ളക്കടത്ത് മതപരമായ തെറ്റല്ല എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. കള്ളക്കടത്തുകാരെ മാറ്റി നിറുത്താൻ ലീഗ് തയാറാകാത്ത സാഹചര്യത്തിലാണ് താൻ പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കണം എന്നു പറഞ്ഞത്.
അതിന് കഴിയുന്നില്ലാ എങ്കില്‍ സാദിഖലി തങ്ങള്‍ ലീഗ് അധ്യക്ഷനായി ഇരിക്കട്ടെ എന്നും താൻ പറഞ്ഞത് പി.എം.എ സലാം തെറ്റായി വക്രീകരിച്ചതാണെന്നും കെടി ജലീല്‍.
മലപ്പുറം ജില്ലക്കാരനായ തന്നെ ആക്രമിച്ചപ്പോള്‍ മലപ്പുറം സ്നേഹം എവിടെപ്പോയയെന്ന് ജലീല്‍ ചോദിച്ചു.
ഒരു തെറ്റും ചെയ്യാത്ത തന്നെ ക്രൂശിച്ചെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ സ്വർണക്കടത്തിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ലീഗുമായി ബന്ധമുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഈ കാര്യത്തില്‍ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും എതിർത്താല്‍ തെളുവുകള്‍ പുറത്തുവിടുമെന്നും രാജ്യവിരുദ്ധമായത് മതവിരുദ്ധമാണെന്നും കെടിജലീല്‍.
ലീഗുമായി അടുത്ത ബന്ധമുള്ള ഒരു മതപണ്ഡിതന്‍ പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. അതിന്റെ പേരില്‍ അദ്ദേഹം ദിവസങ്ങളോളം ജയിലില്‍ കിടന്നു. എന്നിട്ടും ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ലെന്നും കെ ടി ജലീല്‍ പരിഹസിച്ചു. ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സ്വര്‍ണം കടത്തിയത്. ലീഗ് വേദികളില്‍ അദ്ദേഹം സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാല്‍ പണ്ഡിതന്റെ പേര് വെളിപ്പെടുത്തും. തിരുത്തല്‍ വേണ്ടത് സമുദായത്തില്‍നിന്ന് തന്നെയാണെന്നും ജലീല്‍.
അതേസമയം, മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്റെ പ്രസ്ഥാവനയെ നികൃഷ്ടം എന്നാണ് ലീഗ് വിശേഷിപ്പിച്ചത്. മുസ്ലിം സമുദായത്തിലുള്ളവരെ കുറ്റക്കാരാക്കാനാണ് ശ്രമമെന്നും ജലീലിന്റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും പി.എം.എ സലാം. കുഴിയില്‍ വീണ മുഖ്യമന്ത്രിയെ കരകയറ്റാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നതെന്ന് ഇടി മുഹമ്മദ് ബഷീർ.