എടിഎം കവർച്ച സംഘം പിടിയിൽ; പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു


തൃശൂരിലെ എടിഎം കവർച്ച സംഘം പിടിയിൽ. തമിഴ്‌നാട് നാമക്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
ഒരാൾ കൊല്ലപ്പെട്ടുവെന്നണ് ലഭിക്കുന്ന വിവരം. ഹരിയാന സ്വദേശികളാണ് പിടിയിലായത്. പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശം തോക്കും ഉണ്ടായിരുന്നു. കണ്ടെയ്‌നർ ലോറിയിലാണ് കൊള്ളയടിച്ച പണം കടത്തിയത്.