വയനാട് ദുരന്തത്തിൽ ജീപ്പ് നശിച്ചു; പകരം നല്കാൻ കൈകോർത്ത് പരപ്പനങ്ങാടി സ്വദേശി ഹമീദും


പരപ്പനങ്ങാടി : ജീവനപ്പോലെ സ്നേഹിച്ചിരുന്ന തന്റെ ജീപ്പ് വയനാട്ടിലെ ദുരന്തത്തിൽ നശിച്ചപ്പോൾ ചൂരൽമലയിലെ വായ്പ്പാടൻ നിയാസിന് സങ്കടം സഹിക്കാനായിരുന്നില്ല.
ഉപജീവനത്തിനായി മറ്റുമാർഗങ്ങളില്ലാതെ പകച്ചുനി
പിന്നാലെ യൂത്ത് കോണ്‍ഗ്രസും നിയാസിന് ജീപ്പ് നല്‍കുമെന്നറിയിച്ച് രംഗത്തെത്തി.
ദുരന്തബാധിതർക്ക് എന്തെങ്കിലുമൊക്കെ സഹായം നൽകണമെന്നിരിക്കെയാണ് നിയാസിന്റെ തകർന്ന ജീപ്പ് ഹമീദിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിയാസിന് ജീപ്പ് വാങ്ങി നല്കാമെന്നായി.
ഉടനെ നിയാസിനെ വിളിച്ച് കാര്യം അറിയിച്ചെന്നും ഹമീദ് പറഞ്ഞു.
പരപ്പനങ്ങാടി കോടതിക്ക് സമീപം താമസിക്കുന്ന ഹമീദ് നേതൃത്വം നൽകുന്ന ‘ഫണ്ണീസ്’ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ലക്ഷം രൂപയാണ് ഇതിനായി ഹമീദ് സമാഹരിച്ചത്.
മൂന്ന് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസും നൽകിയാണ് നിയാസിന് ജീപ്പ് വാങ്ങിനൽകിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഹമീദ് വീപീസ് ചേർന്ന് ജീപ്പിന്റെ താക്കോൽ കൈമാറിയത്.
തനിക്ക് പുതിയ വാഹനം കിട്ടിയതിൽ ഏറെ സന്തോഷത്തിലാണ് നിയാസെന്നും ഹമീദ് പറഞ്ഞു.
ചാരിറ്റി പ്രവർത്തനങ്ങൾക്കായി പത്തുവർഷം മുൻപ് തുടങ്ങിയ 680 ഓളം പേരുള്ള വാട്സ്ആപ്പ് കൂട്ടായ്മയാണ് ഫണ്ണീസ്.
ഈ കൂട്ടായ്മയിലൂടെ നിരവധി കാരുണ്യപ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തുവരുന്നുണ്ടെന്നും ഹമീദ് പറഞ്ഞു.