ചെമ്മാട് കെട്ടിടത്തിൽ വൻ തീപിടുത്തം


തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്ന പി.എം.എച്ച് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അലങ്കാര ലൈറ്റുകൾ വില്പന നടത്തുന്ന മൂന്നിയൂർ സ്വദേശി പടിഞ്ഞാരെ പീടിയേക്കൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ഷെഫിൻ എന്ന കടയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്.
തുടർന്ന് സമീപത്ത് പ്രവർത്തിക്കുന്ന ത്രിവേണി ഇലക്ട്രോണിക്സിന്റെ ഗോഡൗൺ, താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അൽതാജ് ഫ്രോസൺ ചിക്കൻ, അൽ ഖസീം ഡ്രൈഫ്രൂട്ട്സ് കട എന്നിവയാണ് കത്തി നശിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. കടയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും പുറമേ ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കടയുടമ പറഞ്ഞു.
കോംപ്ലക്സിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അൽതാജ് ഫ്രോസൻ ചിക്കൻ, ഡ്രൈ ഫ്രൂട്സ് കട എന്നിവയ്ക്ക് ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അഞ്ച് യൂണിറ്റ് ഫയർഫോഴ്സ്,പോലീസും വ്യാപാരികളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
തീപിടുത്തത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോമറിനും കേടുപാടുകൾ സംഭവച്ചു. ഇതെ തുടർന്ന് ചെമ്മാട് കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതം സ്‌തംപ്പിച്ചു.