NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുണ്ടൂർ ഉറൂസിന് തിങ്കളാഴ്ച (നാളെ) തുടക്കമാകും  

കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പത്തൊമ്പതാമത് ഉറൂസ് മുബാറക്കിന് ഇന്ന് (2/9/24) തുടക്കം.

നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 5 ന് സമാപിക്കും.

സെപ്റ്റംബർ 2ന് കാലത്ത് 8:00 മണിക്ക് സിയാറത് യാത്ര നടക്കും. വൈകുന്നേരം 4.30ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ കൊടിയേറ്റം നടത്തും.

തുടർന്ന് നടക്കുന്ന സിയാറതിന് അബ്ദു മുസ്ലിയാർ താനാളൂർ നേതൃത്വം വഹിക്കും. 5 30ന് ആരംഭിക്കുന്ന മൗലിദ് പാരായണത്തിന് സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം, ഇ കെ മോൻ അഹ്സനി,ഇ കെ ഫാറൂഖ് സഖാഫി,ഇ കെ രിഫാഈ മുസ്ലിയാർ നേതൃത്വം നൽകും.

ഇ.സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഹുബ്ബു റസൂൽ കോൺഫറൻസ് പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും.കർണാടക

സ്പീക്കർ യു ടി ഖാദർ മുഖ്യാതിഥിയാകും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ കുറ്റ്യാടി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പ്രഭാഷണം നടത്തും. മന്ത്രി വി അബ്ദുറഹ്മാൻ അഥിതിയാവും. തുടർന്ന് ഹിഫ്ള് പഠനം പൂർത്തിയായവർക്കുള്ള സനദ് ദാനം നടക്കും.സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ എളങ്കൂർ സമാപന പ്രാർത്ഥന നിർവഹിക്കും.

സെപ്റ്റംബർ 3 ചൊവ്വാഴ്ച 10 മണിക്ക് ഖുതുബിയത്ത് മജ്ലിസ് നടക്കും.സയ്യിദ് കെ പി തങ്ങൾ കരിപ്പോൾ,ഹുസൈൻ സഖാഫി തെന്നല നേതൃത്വം നൽകും.വൈകുന്നേരം നാലിന് അബ്ദുൽ ലത്തീഫ് സഖാഫി മമ്പുറത്തിൻ്റെ നേതൃത്വത്തിൽ ശാദുലി റാത്തീബ് നടക്കും.രാത്രി 7 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. സയ്യിദ് ഹുസൈൻ ജമലുല്ലൈലി പ്രാർത്ഥന നടത്തും. സി കെ റാഷിദ് ബുഖാരി പ്രഭാഷണം നടത്തും.അബ്ദുല്ല അഹ്സനി ചെങ്ങാനി, അതാഉള്ള അഹ്സനി ചാപ്പനങ്ങാടി സംബന്ധിക്കും. സമാപന പ്രാർത്ഥനക്ക് സയ്യിദ് ജഅഫർ തുറാബ് പാണക്കാട് നേതൃത്വം നൽകും

സെപ്റ്റംബർ 4 ബുധൻ രാവിലെ 7 ന് സയ്യിദ് ഷാഹുൽഹമീദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഖത്മുൽ ഖുർആൻ സംഗമം നടക്കും.ഉച്ചയ്ക്ക് 2 ന് ഉസ്താദിന്റെ സ്നേഹ പരിസരം നടക്കും.സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,അബൂബക്കർ മാസ്റ്റർ പടിക്കൽ, സൈതലവി മാസ്റ്റർ ചങ്ങര ,വടശ്ശേരി ഹസൻ മുസ്ലിയാർ സംബന്ധിക്കും. വൈകുന്നേരം 4 ന് തിരുനബി(സ്വ) പഠനം നടക്കും. അനസ് അമാനി പുഷ്പഗിരി,ഷാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും.രാത്രി 7 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ബഷീർ ഫൈസി വെണ്ണക്കോട് ഉദ്ഘാടനം ചെയ്യും  അലി ബാഖവി ആറ്റുപുറം, എൻ അലി അബ്ദുള്ള,അബ്ദുറഷീദ് സഖാഫി ഏലംകുളം പ്രഭാഷണം നടത്തും.തുടർന്ന നടക്കുന്ന രിഫാഈ റാതീബിന് കോയ കാപ്പാടും സംഘവും നേതൃത്വം നൽകും.

സമാപന ദിവസമായ സെപ്റ്റംബർ 5 വ്യാഴം രാവിലെ 9 ന് “കുണ്ടൂർ ഉസ്താദ്;ജീവിതം, രചന, പ്രഭാവം എന്ന വിഷയത്തിൽ അകാദമിക് സെമിനാർ നടക്കും. ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ മജീദ്, ഡോ.നുഐമാൻ, ഡോ .അലി നൗഫൽ അതിഥികളാവും.തുടർന്ന് നടക്കുന്ന പേപ്പർ അവതരണങ്ങൾക്ക് ഡോ.ഫൈസൽ കണ്ടെത്താൻ മോഡറേഷൻ നിർവഹിക്കും.

ഉച്ചക്ക് 2 ന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോലയുടെ നേതൃത്വത്തിൽ തസവ്വുഫ് പഠനം നടക്കും.വൈകുന്നേരം 4 ന് റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്‌ലിയാർ ബുഖാരി ദർസിന് നേതൃത്വം നൽകും. 5 ന് മദ്ഹ് ,നശീദ ആലാപനം നടക്കും.

ഉറൂസിന് സമാപനം കുറിച്ച് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ രാത്രി 7 ന് നടക്കുന്ന സമാപന സമ്മേളനംസയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്,ഫിർദൗസ് സുറൈജി സഖാഫി സംബന്ധിക്കും.

രാത്രി 9ന് ബുർദ വാർഷികം നടക്കും. അബ്ദുൽ ഖാദിർ കിണാശ്ശേരിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രഗൽഭ ബുർദ സംഘങ്ങൾ അണിനിരക്കും.സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും.

ഉറൂസിൻ്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ സംബന്ധിക്കുന്ന പതിനായിരങ്ങൾക്ക് ഭക്ഷണവും മറ്റുമായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കുണ്ടൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അബൂ ഹനീഫൽ ഫൈസി തെന്നല, സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി, അലി ബാഖവി ആറ്റുപുറം, യഅഖുബ് അഹ്സനി, ബാവ ഹാജി, ലത്തീഫ് ഹാജി, സൈദലവി ഹാജി കുറ്റിപ്പാല, കുഞ്ഞുട്ടി എ ആർ നഗർ, കുഞ്ഞിമുഹമ്മദ്‌ പൂകിപ്പറമ്പ്. നിയാസ് പുളിക്കലകത്ത് എന്നിവർ സംബന്ധിച്ചു.

.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!