തിരക്കേറിയ റോഡില്‍ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് മാസ് പ്രകടനം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍


നഗരത്തിലെ തിരക്കേറിയ റോഡില്‍ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് മാസ് പ്രകടനം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ യുട്യൂബറും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ ഹര്‍ഷ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
നിരവധി പേരാണ് ഹര്‍ഷയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.‘പവര്‍ ഹര്‍ഷ’ എന്ന പേരിലാണ് ഇയാള്‍ യുട്യൂബില്‍ അറിയപ്പെടുന്നത്. മഹാദേവ്, ‘‘its_me_power’ എന്ന പേരിലാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്.
കുകട് പള്ളിയിലെ തിരക്കേറിയ റോഡില്‍ വെച്ച് നോട്ടുകെട്ടുകള്‍ വാരിയെറിയുന്ന വീഡിയോ ഹര്‍ഷ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. ഹര്‍ഷ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞതിന് പിന്നാലെ റോഡില്‍ തിരക്ക് വര്‍ധിക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയെങ്കിലും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഹര്‍ഷ തയ്യാറായില്ല . അടുത്ത തവണ താന്‍ എത്ര രൂപയാണ് വലിച്ചെറിയുന്നതെന്ന് പറയുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും അതിനായി തന്റെ ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യണമെന്നും ഹര്‍ഷ വെല്ലുവിളിക്കുന്നു . കെപിഎച്ച്ബി പോലീസ് സ്റ്റേഷനിലും സനാഥ്‌നഗര്‍ പോലീസ് സ്റ്റേഷനിലും ഹര്‍ഷയ്‌ക്കെതിരെ പരാതി ലഭിച്ചിരുന്നു.