NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയില്‍ വൻ തീപ്പിടിത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു, ഒരാൾക്ക് പരിക്ക്

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപ്പിടിത്തം.

രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു.

 

തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്.

 

തീ നിയന്ത്രണ വിധേയമാക്കി.

അതേസമയം പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ തീപ്പിടുത്തം ഉണ്ടായെന്ന് മനസിലാക്കിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന.

 

അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.

അകത്തുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പുറത്തേക്ക് കടക്കാനാകാത്തതിനെ തുടർന്ന് തീപിടിത്തത്തിൽ പരിക്കേൽക്കുകയായിരുന്നു.

കോഴിക്കോട് അഹമ്മദീയ പള്ളിക്ക് സമീപത്തെ ടിബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

 

തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *