NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി

 

പരപ്പനങ്ങാടി: ശക്തമായ ഒഴുക്കിൽ പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി.
ശനിയാഴ്ച (ഇന്ന്) വൈകീട്ടായിരുന്നു സംഭവം.
ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും, പുഴയുടെ ഒഴുക്കും അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ  പുഴയിൽ കുളിക്കാനിറങ്ങിയത്.
കുട്ടി ഒഴുക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ്  രക്ഷപ്പെടുത്തിയത്.
മഴ ശക്തമായതോടെ പാറയിൽ ഭാഗത്ത് പുഴയിൽ ഒഴുക്ക് ശക്തമാണ്. മൂർച്ചയേറിയ പാറക്കൂട്ടങ്ങളുള്ള ഈ ഭാഗത്ത് ഒഴുക്ക് ശക്തമായ സമയത്തും പുഴയിലിറങ്ങുന്നതും കുളിക്കുന്നതും ഏറെ അപകടകരമാണ്.
സ്‌കൂൾ വിദ്യാർത്ഥികളടക്കം നീന്തലറിയുന്നവരും അറിയാത്തവരുമുൾപ്പെടെ അപായ മുന്നറിയിപ്പ്  വകവെയ്ക്കാതെ  പുഴയിലിറങ്ങി കുളിക്കുന്നത്.
ടൂറിസം മേഖലയായി പ്രഖ്യാപിച്ച സ്ഥലമായതിനാൽ സഞ്ചാരികളായി ദിവസേനെ നൂറുകണക്കിനാളുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്.
ന്യൂകട്ടിലെത്തുന്നവർ പുഴയിലിറങ്ങുന്നത് തടയാൻ കർശന നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *