NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.വൈ.എസ് സംസ്ഥാന ട്രഷററും എഴുത്തുകാര നുമായ പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു

▪️എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം മുന്‍ റെസിഡന്റ് എഡിറ്ററുമായിരുന്നു.

*ക


ല്‍പ്പറ്റ:  സുപ്രഭാതം മുന്‍ റസിഡന്റ് എഡിറ്ററും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരിക മാനേജിങ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട്
ജില്ലാ പ്രസിഡന്റ്,

 

സമസ്ത വയനാട് ജില്ലാ കോഡിനേഷന്‍ ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍, വാകേരി ശിഹാബ് തങ്ങള്‍

അക്കാദമി രക്ഷാധികാരി, കണിയാപുരം ഖാദിരിയ്യ ട്രസ്റ്റ് അംഗം, വയനാട് മുസ്ലിം ഓര്‍ഫനേജ്, താനൂര്‍ ഇസ്ലാഹുല്‍ ഉലൂം ജനറല്‍ ബോഡി അംഗം, വെങ്ങപ്പള്ളി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്, പിണങ്ങോട് പുഴക്കല്‍ മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പിണങ്ങോട്ട് കര്‍ഷക കുടുംബമായ പള്ളിക്കണ്ടിയിലെ ഇബ്രാഹിം ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1956 മാര്‍ച്ച് 26നാണ് പിണങ്ങോട് അബൂബക്കര്‍ ജനിച്ചത്.

 

സുല്‍ത്താന്‍ ബത്തേരി ചേലക്കൊല്ലി ചൂരപ്പിലാക്കല്‍ മുഹമ്മദ് കുട്ടി മേസ്തിരിയുടെയും കണിയാത്തൊടിക ആമിനയുടെയും മകള്‍ ഖദീജയാണ് ഭാര്യ. നുസൈബ, ഉമൈബ, സുവൈബ എന്നിവര്‍ മക്കളാണ്. പറക്കൂത്ത് സിദ്ധീഖ്, സ.വി ഷാജിര്‍ കല്‍പ്പറ്റ, മുഹമ്മദ് അജ്മല്‍ കല്‍പ്പറ്റ എന്നിവര്‍ മരുമക്കളാണ്.

ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 9.30ന് പിണങ്ങോട് പുഴക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ

 

Leave a Reply

Your email address will not be published. Required fields are marked *