NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എം.എസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റ്.

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റ‌് ചെയ്തത്.

തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്.

 

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധമുയർന്നത്.

45,000 ത്തിൽ അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

 

കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *