NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടക്കാട് എ.യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി റിയാസ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കിഫ്ബി വന്നതോടെ കേരളത്തിൻ്റെ അടിസ്ഥാന വികസന ചരിത്രം മാറ്റിമറിക്കപ്പെട്ടു. ; മന്ത്രി

വള്ളിക്കുന്ന് : കിഫ്ബി വന്നതോടെ കേരളത്തിൻ്റെ അടിസ്ഥാന വികസന ചരിത്രം മാറ്റിമറിക്കപ്പെട്ടെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലേക്ക് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കു ന്നതെന്നും  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

 

കൊടക്കാട് എ.യു.പി സ്കൂൾ 98 -ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള 4572 സ്കൂളുകളിലായി 45,000 ക്ലാസ്സ് മുറികൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഹൈടക് ക്ലാസ്സ് മുറികളാക്കി മാറ്റി.

 

973 വിദ്യാലയങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2595 ഇതുവരെ നൽകിയിട്ടുള്ളത്. ഇതിന് പുറമെ പ്ലാൻ ഫണ്ട്, നബാർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗിച്ച് ഏതാണ്ട് 2000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠന രീതികളിലും മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

 

നിർമ്മിത ബുദ്ധി പോലുള്ള മേഖലകൾ പോലും കരിക്കുലത്തിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പി. അബ്ദുൾ ഹമീദ് എം.എൽ.എ അധ്യക്ഷനായി. വിരമിക്കുന്ന സ്കൂൾ പ്രഥമാധ്യാപകൻ പി. ഷെരീഫിന് മന്ത്രി ഉപഹാരം കൈമാറി.

 

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. അനീഷ് വലിയാട്ടൂർ, മനോജ് കോട്ടാശ്ശേരി, രാജി കൽപാലത്തിങ്ങൽ, എ.പി.കെ തങ്ങൾ, ടി. പ്രഭാകരൻ, നിസാർ കുന്നുമ്മൽ, എം. ഹസ്സൻ ഹാജി, നൗഷാദലി കോനാരി, കെ കെ മുജീബ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *