പരപ്പനങ്ങാടി ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു.
പരപ്പനങ്ങാടി : റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു.
കാടപ്പടി സ്വദേശി മുസ്താഖ് മകൾ ലിഫക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം.
പുതുച്ചേരി മംഗളൂരു എക്സ്പ്രസിൽ നിന്നാണ് വീണത്. തിരുവന്തപുരത്ത് പഠിക്കുന്ന ലിഫ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു
പരിക്കേറ്റ ഇവരെ പരപ്പനങ്ങാടി പോലീസും ട്രോമോകെയർ പ്രവർത്തകരായ മുനീർ സ്റ്റാർ, റഫീഖ് എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
