ബൈക്കിൽ യാത്ര ചെയ്യവെ മരം ദേഹത്ത് വീണ് ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു.


പരപ്പനങ്ങാടി : സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ മരം ദേഹത്ത് വീണ് ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു.
ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ മമ്മാലിൻ്റെ പുരക്കൽ സലാമിൻ്റെ മകൻ മുഹമ്മദ് ഹിഷാം (18) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് പോകുംവഴി വാക്കാട് വെച്ചാണ് അപകടം.
അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം ഹിശാമിൻ്റെ ദേഹത്ത് വീഴുകയായിരുന്നുവത്രെ.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റാൻ പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ബോഡി ബിൽഡർ കൂടിയാണ് മരണപ്പെട്ട ഹിഷാം