ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലക്ക് ഐക്യദാർഢ്യം :സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.


തിരൂരങ്ങാടി : ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഐടിയു
തിരൂരങ്ങാടി ഏരിയ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.
പെരുമണ്ണ ചെട്ടിയാൻ കിണറിൽ വെച്ച് ജാഥയുടെ ഉദ്ഘാടനം സി പി ഐ എം ഏരിയ സെക്രട്ടറി അലവി തയ്യിൽ നിർവ്വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ കെ ജയചന്ദ്രന് പുറമെ വൈസ് ക്യാപ്റ്റൻ അഡ്വ. സി ഇബ്രാഹീം കുട്ടി, മാനേജർ അഡ്വ. കെ പി അശോക് കുമാർ, എം പി സുരേഷ് ബാബു, കെ ഉണ്ണികൃഷ്ണൻ, ഇ പി മനോജ്, സാബിറ തണ്ടാശ്ശേരി, നൗഷാദ് തെന്നല, എം ലീല, കെ രാജുട്ടി എന്നിവർ സംസാരിച്ചു.
ചെട്ടിപ്പടിയിൽ നടന്ന സമാപനസമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.