NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ ജനകീയ സമിതിയുടെ “എന്റെ നാട്, ലഹരിമുക്ത നാട്” കാമ്പയിൽ; ‘മനുഷ്യചങ്ങല’ പോസ്റ്റർ പ്രകാശനം ചെയ്തു.

പരപ്പനങ്ങാടി : പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനുവരി 25 ന് പാലത്തിങ്ങലിൽ വെച്ച് നടത്തുന്ന “മനുഷ്യച്ചങ്ങല” യുടെ പോസ്റ്റർ പ്രകാശനം പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി പബ്ലിക്  പ്രോസിക്യൂട്ടർ ഷമ മാലിക് നിർവ്വഹിച്ചു.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന “എന്റെ നാട്, ലഹരിമുക്ത നാട്” കാമ്പയിനിന്റെ സമാപനമായാണ് ‘മനുഷ്യചങ്ങല’ സംഘടിപ്പിക്കുന്നത്.
കീരനല്ലൂർ മെക് സെവൻ ഹെൽത്ത് ക്ലബ്ബ് ഗ്രണ്ടിൽ നടന്ന ചടങ്ങിൽ കാമ്പയിൻ ചെയർമാൻ താപ്പി അബ്ദുള്ളക്കുട്ടി ഹാജി, കൺവീനർ മുബഷിർ കുണ്ടാണത്ത്, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത്, അഡ്വ: സി.കെ. സിദ്ധീഖ്, വി.പി മെയ്തീൻ, റുബി സഫീന, സി.കെ.മുഫീദ തസ്നി, സി.ടി. നാസർ, എം.പി. അബൂബക്കർ, പി. സുൽഫിക്കർ അലി, സി. അബ്ദുറഹ്മാൻ’ ഷാജിസമീർ പാട്ടശ്ശേരി, എം.വി. ഹബീബ്, നൂർ മുഹമ്മദ്, ആലി ബാവ, ഷംസുദ്ദീൻ മുക്കത്ത്, കോയ പിലാശ്ശേരി, സിറാജ് എട്ടിയാടൻ എന്നിവർ പങ്കെടുത്തു.
മനുഷ്യ ചങ്ങലയുടെ വിളബര ജാഥയും മെക് സെവൻ തിരൂരങ്ങാടി മേഖല സംഗമവും വെള്ളിയാഴ്ച രാവിലെ പാലത്തിങ്ങൽ ന്യൂ കട്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *